കര്‍ണാടക പ്രതിസന്ധി: സോണിയ ദേഗൗഡയുമായി 25ന് ചര്‍ച്ച നടത്തും
ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയപ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ജനവരി 25 ബുധനാഴ്ച ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ച നടത്തും. ദില്ലിയില്‍ വച്ചായിരിക്കും കൂടിക്കാഴ്ച.
കഴിഞ്ഞയാഴ്ചയാണ് ദേവഗൗഡയുടെ മകന്‍ കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് വിമത എംഎല്‍എമാര്‍ ധരംസിംഗ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. ഇവര്‍ ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ്.
ധരംസിംഗിനോട് കര്‍ണാടക ഗവര്‍ണര്‍ ജനവരി 27ന് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
ഇതിനിടെ പ്രതിസന്ധിക്ക് പരിഹാരം കാണാനായില്ലെങ്കില്‍ കര്‍ണാടക മന്ത്രിസഭ പിരിച്ചുവിട്ട് വീണ്ടും തിരഞ്ഞെടുപ്പ് നടത്താനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications