ബിജെപി രാഷ്ട്രീയം കളിക്കുന്നു: സോണിയ
ഹൈദരാബാദ്: ബിജെപി പാര്‍ട്ടി രാഷ്ട്രീയം കളിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ജനവരി 23 തിങ്കളാഴ്ച ഹൈദരാബാദിലെ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ സംസാരിക്കവെയാണ് സോണിയ ഇക്കാര്യം പറഞ്ഞത്.
ജനങ്ങളുടെ പ്രശ്നങ്ങള്‍ വരുമ്പോള്‍ കോണ്‍ഗ്രസ് ഒരിക്കലും ബിജെപിയെപ്പോലെ പാര്‍ട്ടി രാഷ്ട്രീയം കളിക്കാറില്ല. യുപിഎ സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റേയും പദ്ധതികള്‍ വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് ഇതര സര്‍ക്കാരുകളാല്‍ വഴിതിരിഞ്ഞു പോകാതെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം.
ജനങ്ങള്‍ക്കുള്ള അവകാശങ്ങളെപ്പറ്റിയും അവര്‍ക്കു ലഭിച്ചതെന്ത് എന്നതിനെപ്പറ്റിയും ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കണമെന്നും സോണിയ പറഞ്ഞു.












Click it and Unblock the Notifications