നൗഷാദിന്റെ ശിക്ഷ നടപ്പാക്കില്ലെന്ന ഉറപ്പു ലഭിച്ചു: ഇ.അഹമ്മദ്
ദില്ലി: സൗദിയില്‍ കണ്ണു ചൂഴ്ന്നെടുക്കല്‍ ശിക്ഷ വിധിക്കപ്പെട്ട നൗഷാദിന്റെ ശിക്ഷ നടപ്പാക്കില്ലെന്ന് ഉറപ്പു ലഭിച്ചതായി കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ.അഹമ്മദ് പറഞ്ഞു. ഇതു സംബന്ധിച്ച് ഉറപ്പ് ഇന്ത്യയിലെ സൗദി സ്ഥാനപതി സലാഹ് മുഹമ്മദ് അല്‍ ഘംഡി നല്‍കിയതായി അഹമ്മദ് അറിയിച്ചു.
നൗഷാദിന് സൗദി പൗരന്‍ മാപ്പു നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് അഹമ്മദ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച് നൗഷാദിന്റെ സ്പോണ്‍സര്‍ക്കോ വക്കീലിനോ സൗദിയിലെ ഇന്ത്യന്‍ സ്ഥാനപതിക്കോ യാതൊരു നിര്‍ദേശവും ലഭിച്ചിരുന്നില്ല.
ഇതിനിടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തുന്ന സൗദി രാജാവിനെ നേരിട്ട് കണ്ട് മാപ്പപേക്ഷ നടത്താന്‍ നൗഷാദിന്റെ ഭാര്യ സുഹൈല ജനവരി 22 ഞായറാഴ്ച ദില്ലിയിലെത്തിയിട്ടുണ്ട്.
നൗഷാദുമായുള്ള വഴക്കിനിടെ സൗദി പൗരന് കാഴ്ച നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് നൗഷാദിന്റെ കണ്ണ് ചൂഴ്ന്നെടുത്ത് ഇയാള്‍ക്ക് വച്ചുപിടിപ്പിക്കാന്‍ സൗദിയിലെ ശരിഅത്ത് കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications