തനിക്കെതിരെ ഗൂഢാലോചന നടന്നു: രാമചന്ദ്രന്‍ മാസ്റര്‍
കോഴിക്കോട്: താന്‍ മന്ത്രിയായിരുന്നപ്പോള്‍ തന്റെ പിഎക്കെതിരെ മൊഴി നല്‍കാന്‍ ലോകായുക്ത എസ്പി നിര്‍ബന്ധിച്ചെന്ന കെജിഎംഒഎ റിപ്പോര്‍ട്ട് തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നതിന് തെളിവാണെന്ന് മുന്‍ആരോഗ്യമന്ത്രി കെ.കെ രാമചന്ദ്രന്‍ മാസ്റര്‍ പറഞ്ഞു.
ലോകായുക്തയുടെ ആരോപണങ്ങളെ തുടര്‍ന്നാണ് രാമചന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വച്ചത്. എന്നാല്‍ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സമര്‍പ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ തങ്ങള്‍ ലോകായുക്തക്ക് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആരുടേയും പേരെടുത്ത് പറഞ്ഞിരുന്നില്ലെന്നും എന്നാല്‍ മന്ത്രിയുടെ പിഎ രാധാകൃഷ്ണന്റെ പേരെടുത്ത് പറയാന്‍ ലോകായുക്ത എസ്പി നിര്‍ബന്ധിച്ചതായും പറഞ്ഞിരുന്നു. ഇതേക്കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി.












Click it and Unblock the Notifications