ഏരിയല്‍ ഷാരോണിനെ സ്കാനിംഗിന് വിധേയനാക്കും
ജറുസലേം: മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന ഇസ്രായേലി പ്രധാനമന്ത്രി ഏരിയല്‍ ഷാരോണിനെ ബ്രെയിന്‍ സ്കാനിംഗിന് വിധേയനാക്കും. ഷാരോണിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ ജനവരി 22 ഞായറാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
ജനവരി നാലിനുണ്ടായ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ഷാരോണിന്റെ തലച്ചോറില്‍ രക്തസ്രാവുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് തലച്ചോറില്‍ മൂന്നു ശസ്ത്രക്രിയകള്‍ ചെയ്യാന്‍ വേണ്ടി ഷാരോണിനെ മയക്കിയിരുന്നു. ശസ്ത്രക്രിയകള്‍ക്ക് ശേഷം കഴിഞ്ഞയാഴ്ച ഷാരോണിനെ മയക്കത്തില്‍ നിന്ന് ഉണര്‍ത്തിയെങ്കിലും ഇപ്പോഴും അദ്ദേഹം അബോധാവസ്ഥയിലാണ്.
അബോധാവസ്ഥയില്‍ തന്നെ തുടരുന്നത് കൊണ്ട് ഷാരോണ്‍ ഇനി സുഖം പ്രാപിക്കാനുളള സാധ്യതകള്‍ വിരളമാണെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം.












Click it and Unblock the Notifications