Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ കുഴിബോംബ് സ്ഫോടനത്തില്‍ 3 സൈനികര്‍ കൊല്ലപ്പെട്ടു

കൊളംബോ: കിഴക്കന്‍ ശ്രീലങ്കയില്‍ ജനവരി 23 തിങ്കളാഴ്ച തമിഴ്പുലികള്‍ നടത്തിയ കുഴിബോംബ് സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. സമാധാനശ്രമങ്ങള്‍ക്കായി നോര്‍വെ സമാധാനസംഘടന ലങ്കയിലെത്തിയ ഉടനെയാണ് പുലികളുടെ പുതിയ ആക്രമണം.

കിഴക്കന്‍ ശ്രീലങ്കയിലെ ബാട്ടിക്കലോയയിലാണ് ആക്രമണം നടന്നത്. കുഴിബോംബ് പരിശോധനക്കെത്തിയ സൈനികാംഗങ്ങളാണ് കൊല്ലപ്പെട്ടത്. പുതിയ ആക്രമണത്തോടെ ഡിസംബര്‍ മുതല്‍ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 149 ആയി ഉയര്‍ന്നു.

നോര്‍വെ സമാധാന സംഘടന അംഗം എറിക് സോലെയ്മും എല്‍ടിടിഇയുടെ ലണ്ടന്‍ വക്താവ് ആന്‍ടന്‍ ബാംലസിംഹവും സമാധാന ചര്‍ച്ചകള്‍ക്കായി ശ്രീലങ്കയിലെത്തിയിട്ടുണ്ട്. സോലെയം 25ന് തമിഴ്പുലി നേതാവ് പ്രഭാകരനുമായി ചര്‍ച്ച നടത്തുമെന്നാണ് കരുതുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+