Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭ പിരിച്ചുവിട്ടതിന് പിന്നില്‍ ബൂട്ടാ സിംഗ്: സുപ്രീംകോടതി

ദില്ലി: ജെഡിയുവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുന്നതില്‍ നിന്ന് തടയാനാണ് ബീഹാര്‍ ഗവര്‍ണറായ ബൂട്ടാസിംഗ് കേന്ദ്രത്തിന് റിപ്പോര്‍ട്ടയച്ചതെന്നും ഇതാണ് നിയമസഭ പിരിച്ചുവിടാനുള്ള നടപടിയിലേക്ക് നയിച്ചതെന്നും സുപ്രീംകോടതി പറഞ്ഞു. 2005 മെയ് 25ന് ബീഹാര്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് കോടതി ബൂട്ടാസിംഗിനെതിരെ വിമര്‍ശനമുന്നയിച്ചത്.

വാസ്തവിരുദ്ധമായ വസ്തുതകള്‍ ഉള്‍ക്കൊളളിച്ച് റിപ്പോര്‍ട്ടയച്ച് കേന്ദ്രത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഗവര്‍ണര്‍ ചെയ്തത്. ഇത് ഒരു പാര്‍ട്ടിയെ മാത്രം സഹായിക്കാനുള്ള ലക്ഷ്യം വച്ചായിരുന്നു.

നിയമസഭ പിരിച്ചുവിട്ടതിന് പിന്നില്‍ പ്രധാനമായും കളിച്ചത് ബൂട്ടാസിംഗാണ്. എന്നാല്‍ ഇദ്ദേഹമയച്ച റിപ്പോര്‍ട്ട് അംഗീകരിക്കുന്നതിന് മുന്‍പ് യാഥാര്‍ത്ഥ്യമെന്തെന്ന് മനസിലാക്കാന്‍ കേന്ദ്രമന്ത്രിസഭ ശ്രമിക്കേണ്ടതായിരുന്നു.

ഭരണഘടനാപരമായി നോക്കുമ്പോള്‍ ഗവര്‍ണര്‍ക്കിങ്ങനെ ചെയ്യാനുള്ള അവകാശമുണ്ട്. എന്നാല്‍ ഗവര്‍ണറുടെ ഈ നടപടിയെ ചോദ്യം ചെയ്യാന്‍ 361-ാം ആര്‍ട്ടിക്കില്‍ പ്രകാരം കോടതിക്കും അവകാശമുണ്ട്.

ചീഫ് ജസ്റിസ് വൈ.കെ സബര്‍വാള്‍, ജസ്റ്റിസുമാരായ ബി.എന്‍ അഗര്‍വാള്‍, അശോക് ബാലന്‍, അരിജിത് പസായത്, കെ.ജി ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+