കോടതി വിധി തങ്ങളുടെ നിലപാടിന് അനുകൂലം: ബിജെപി
ദില്ലി: ബീഹാര്‍ നിയമസഭ പിരിച്ചുവിട്ടതിനെപ്പറ്റിയുള്ള സുപ്രീംകോടതി വിധി തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതായി ബിജെപി ലോക്സഭാ ഉപനേതാവ് വി.കെ മല്‍ഹോത്ര പറഞ്ഞു.
കോടതി വിധിയെ ബിജെപി സ്വാഗതം ചെയ്യുന്നു. വിധി ബിജെപി നിലപാട് ശരിയാണെന്ന് തെളിയിക്കുന്നതാണ്. ഭരണഘടനക്ക് അനുസൃതമായാണ് ഒരോ സര്‍ക്കാരുകളും അധികാരമേല്‍ക്കുന്നത്. ഭരണഘടനക്ക് വിരുദ്ധമായി എന്തെങ്കിലും ചെയ്താന്‍ ആ സര്‍ക്കാര്‍ പുറത്തുപോകേണ്ടതാണ്.
പ്രശ്നത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും രാജി വയ്ക്കണമെന്നും ബൂട്ടാസിംഗിനെ തിരിച്ച് വിളിക്കണമെന്നും മല്‍ഹോത്ര ആവശ്യപ്പെട്ടു.












Click it and Unblock the Notifications