ബൂട്ടാസിംഗ് പ്രശ്നം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്യും
ദില്ലി: ബൂട്ടാസിംഗിനെപ്പറ്റിയുള്ള സുപ്രീകോടതി പരാമര്‍ശം കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്യും.
ഇതിന് മുന്നോടിയായ മുംബൈയിലുള്ള ആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീലിനോട് ജനവരി 24 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുപിഎ സഖ്യകക്ഷിയായ സിപിഎമ്മും പ്രതിപക്ഷകക്ഷിയായ ബിജെപിയും ബൂട്ടയുടെ രാജി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ രാജി വയ്ക്കില്ലെന്നും റിപ്പബ്ലിക് ദിനത്തിന് സല്യൂട്ട് സ്വീകരിക്കുമെന്നും ബൂട്ടാസിംഗ് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട അനന്തരനടപടികളെപ്പററി യോഗം ചര്‍ച്ച ചെയ്തേക്കും.












Click it and Unblock the Notifications