ബൂട്ടാസിംഗ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണം: സിപിഎം
ദില്ലി: സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബൂട്ടാസിംഗ് ബീഹാര്‍ ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സിപിഎം പോളിറ്റ് ബ്യൂറോ പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ബൂട്ടാസിംഗിന്റെ രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
ബൂട്ടാ സിംഗിന് രാജി വക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു.
രാഷ്ട്രീയച്ചായ്വുള്ളവരെ ഗവര്‍ണര്‍മാരായി നിയമിക്കുന്നതിനെപ്പറ്റി സംവാദം സംഘടിപ്പിക്കണെന്ന് സിപിഐ ദേശീയസെക്രട്ടറി ഡി.രാജ പറഞ്ഞു. രാഷ്ട്രീയപ്രേരിതമായാണ് പല സംസ്ഥാനങ്ങളിലും ഗവര്‍മാരുടെ നിയമനം നടക്കുന്നത് എന്നതിനാല്‍ ഈ വിഷയം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും രാജ പറഞ്ഞു.












Click it and Unblock the Notifications