കാണ്‍പൂരിലെ പടക്കക്കടയില്‍ സ്ഫോടനം: അഞ്ചു മരണം
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഔറയ്യയിലെ ഒരു പടക്കക്കടയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു. ജനവരി 24 ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്.
പടക്കനിര്‍മാണത്തിനായി തയ്യാറാക്കിക്കൊണ്ടിരുന്ന വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. കടയിലുണ്ടായിരുന്ന അഞ്ചുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.
അപകടത്തെ പറ്റി പൊലീസ് അന്വേഷിച്ചുവരികയാണ്.












Click it and Unblock the Notifications