ഐഐഎസ്സി ആക്രമണം: രണ്ടുപേര്‍ കൂടി പിടിയില്‍
ബാംഗ്ലൂര്‍: ഐഐഎസ്സി ആക്രമണവുമായി ബന്ധപ്പെട്ട് രണ്ടുപേരെക്കൂടി അറസ്റ് ചെയ്തതതായി പൊലീസ് പറഞ്ഞു. കോലാറിലെ ചിന്താമണി സ്വദേശികളായ നിസാമുദ്ദീനും നൂറുള്ളഖാനുമാണ് അറസ്റിലായത്.
ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേര്‍ പിടിയിലായി. ഇവര്‍ ആറുപേരും ചേര്‍ന്ന ബാംഗ്ലൂരില്‍ പലയിടത്തും ആക്രമണങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നു.
അറസ്റ്റിലായ നിസാമുദ്ദീനും നൂറുള്ളഖാനും നല്‍കിയ വിവരമനുസരിച്ച് പൊലീസ് ബോംബുകളും റിവോള്‍വറുകളും കണ്ടെടുത്തിട്ടുണ്ട്.
ആക്രമണവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റിലായ നാലുപേരും ലഷ്കര്‍ ഇ തോയിബ പ്രവര്‍ത്തകരാണ്.












Click it and Unblock the Notifications