രാജിക്കാര്യം തീരുമാനിക്കേണ്ടത് ബൂട്ടാസിംഗ്: ലാലു പ്രസാദ് യാദവ്
പട്ന: ഗവര്‍ണര്‍ സ്ഥാനം രാജി വയ്ക്കണമോയെന്ന കാര്യത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് ബൂട്ടാസിംഗാണെന്ന് കേന്ദ്രറെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവ് പറഞ്ഞു. ബൂട്ടാസിംഗിനെ വിമര്‍ശിച്ചുകൊണ്ടുളള സുപ്രീംകോടതി വിധിയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി എല്ലാവരും അംഗീകരിക്കേണ്ടതാണ്. ബൂട്ടാസിംഗിന്റെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പ്രശ്നം കണ്ടിട്ടാകും കോടതിയുടെ പ്രതികരണം.
ബൂട്ടാസിംഗ് രാജി വയ്ക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹമാണ്. തനിക്കിക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ല.
പ്രശ്നത്തെക്കുറിച്ച് തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും ലാലു പറഞ്ഞു.












Click it and Unblock the Notifications