മണിപ്പൂരില്‍ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു
മണിപ്പൂരില്‍ പൊലീസ്-കേന്ദ്രസുരക്ഷാസൈനികരും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടു.
ജനവരി 23 തിങ്കളാഴ്ച മണിപ്പൂരിലെ ബിഷേന്‍പൂര്‍ ജില്ലയിലെ കുംബ്ലിയില്‍ പൊലീസും സൈനികരും പട്രോളിംഗ് നടത്തുന്നതിനിടെയാണ് ഭീകകരുമായി ഏറ്റുമുട്ടലുണ്ടായത്. ഭീകരര്‍ പട്രോളിംഗ് സംഘത്തിന് നേരെ വെടിവച്ചതിനെ തുടര്‍ന്ന സംഘവും തിരിച്ചു വെടിവയ്കുകയായിരുന്നു.
ഭീകരരില്‍ നിന്നും റൈഫിളുകളും ഗ്രനേഡുകളും ബോംബുകളും കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മൃതദേഹം പോസ്റ്മോര്‍ട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.












Click it and Unblock the Notifications