ഫോണ്‍ ചോര്‍ത്തല്‍: കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്
ദില്ലി: ഫോണ്‍ചോര്‍ത്തല്‍ പ്രശ്നത്തില്‍ സുപ്രീംകോടതി കേന്ദ്രത്തിനും ദില്ലി സര്‍ക്കാരിനും നോട്ടീസയച്ചു. സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗ് നല്‍കിയ ഹര്‍ജിയിലാണ് ഈ നടപടി.
ചീഫ് ജസ്റിസ് വൈ.കെ സബര്‍വാളിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ജനവരി 24 ചൊവ്വാഴ്ച നോട്ടീസയച്ചത്. ടെലകോം, ആഭ്യന്തര വകുപ്പുകള്‍, ദില്ലി പൊലീസ്, പൊലീസ് കമ്മീഷണര്‍ എന്നിവര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്. രണ്ടാഴ്ചക്കകം നോട്ടീസില്‍ മറുപടി നല്‍കാന്‍ നിര്‍ദേശമുണ്ട്.
ഫോണ്‍ സംഭാഷണം ചോരാതിരിക്കുന്നതിനും ഇത് രാഷ്ട്രീയലാഭത്തിന് ഉപയോഗിക്കാതിരിക്കുന്നതിനുമുള്ള മാര്‍ഗങ്ങളും കോടതി ആരാഞ്ഞിട്ടുണ്ട്.
കേസില്‍ മറ്റേതെങ്കിലും കക്ഷികള്‍ക്ക് കോടതി നോട്ടീസയച്ചിട്ടില്ല.












Click it and Unblock the Notifications