ഇന്ത്യാ സന്ദര്‍ശനത്തിനായി സൗദി രാജാവ് ചൊവ്വാഴ്ച എത്തും
ദില്ലി: മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായി സൗദി രാജാവ് അബ്ദുള്ള ബിന്‍ അസീസ് ജനവരി 24 ചൊവ്വാഴ്ച വൈകീട്ട് ദില്ലിയിലെത്തും. ഇതാദ്യമായാണ് കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഒരു സൗദി രാജാവ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
കീഴ്വഴക്കങ്ങള്‍ ലംഘിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നേരിട്ട് വിമാനത്താവളത്തില്‍ ചെന്ന് രാജാവിനെ സ്വീകരിക്കും. ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങളുകളില്‍ സൗദി രാജാവാണ് മുഖ്യാതിഥി.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനിടക്ക് വ്യവസായ, വൈദ്യുത സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ഇരുരാജ്യങ്ങളും ചര്‍ച്ച നടത്തും. തീവ്രവാദത്തിനെതിരെ ഒന്നിച്ച് പോരാടാനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് കരുതുന്നത്.
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഷ്ട്രപതി എ.പി.ജെ അബ്ദുള്‍ കലാം, ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ഷെഖാവത് എന്നിവരുമായി സൗദി രാജാവ് ചര്‍ച്ചകള്‍ നടത്തും.
ഒരു ഉന്നതപ്രതിനിധി സംഘവും രാജാവിനൊപ്പം എത്തുന്നുണ്ട്.












Click it and Unblock the Notifications