ആര്‍എസ്എസ്-ബിജെപി-കോണ്‍ഗ്രസ് സഖ്യമില്ല: ശ്രീധരന്‍ പിള്ള
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ പലയിടത്തും ബിജെപിയും ആര്‍എസ്എസും കോണ്‍ഗ്രസും തമ്മില്‍ രഹസ്യസഖ്യമുണ്ടാക്കിയിട്ടുണ്ടെന്ന പിണറായി വിജയന്റെ പ്രസ്താവന നുണയാണെന്ന് ബിജെപി പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. ജനവരി 24 ചൊവ്വാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസുമായി തങ്ങള്‍ക്ക് സഖ്യമുണ്ടെന്ന പിണറായിയുടെ പ്രസ്താവന വലിയൊരു കള്ളമാണ്. ആര്‍എസ്എസ് ഒരു രാഷ്ട്രീയ കക്ഷിയല്ല. അതിനാല്‍ ആരുമായും സഖ്യമുണ്ടാക്കേണ്ട കാര്യം അവര്‍ക്കില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.












Click it and Unblock the Notifications