അപകടത്തില്‍ പരിക്കേറ്റ ദേശാഭിമാനി സബ്എഡിറ്റര്‍ മരിച്ചു
കണ്ണൂര്‍: മോട്ടോര്‍ ബൈക്ക് അപകടത്തില്‍ പരിക്കേററ് ചികിത്സയിലായിരുന്ന ദേശാഭിമാനി ദിനപത്രത്തിന്റെ കണ്ണൂര്‍ യൂണിറ്റ് സബ്എഡിറ്റര്‍ രാജീവന്‍ കാവുമ്പായി (32) മരിച്ചു. ജനവരി 24 ചൊവ്വാഴ്ച പുലര്‍ച്ചെ മാംഗ്ലൂരിലെ ഒരു സ്വകാര്യആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ജോലി കഴിഞ്ഞ് മടങ്ങിപ്പോകവെ ബൈക്ക് ഒരു വൈദ്യുതപോസ്റില്‍ ഇടിച്ച് രാജീവന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആദ്യം എ.കെ.ജി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാജീവനെ ഞായറാഴ്ചയാണ് മാംഗ്ലൂരിലെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റിയത്.
രാജീവന്റെ മൃതദേഹം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ കണ്ണൂര്‍ ദേശാഭിമാനി ഓഫീസില്‍ പൊതുദര്‍ശനത്തിന് വക്കും. തുടര്‍ന്ന് വീട്ടുവളപ്പില്‍ സംസ്കരിക്കും.
സ്വാതന്ത്യ്രസമരസേനാനി കാവുമ്പായി വി.ഒ കൃഷ്ണന്‍ നമ്പ്യാരുടെ മകനായ രാജീവന്‍ 1999ലാണ് ദേശാഭിമാനിയില്‍ ചേര്‍ന്നത്.
രണ്ടു സഹോദരന്മാരും രണ്ട് സഹോദരിമാരുമുണ്ട്. അവിവാഹിതനാണ് രാജീവന്‍.












Click it and Unblock the Notifications