Get Updates
Get notified of breaking news, exclusive insights, and must-see stories!

പണിമുടക്കില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്തംഭിച്ചു

തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനവരി 24 ചൊവ്വാഴ്ച നടത്തുന്ന സൂചനാപണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും പ്രവര്‍ത്തനം സ്തംഭിച്ചു.

ശമ്പള പരിഷ്കരണം നടപ്പാക്കുക, ക്ഷാമബത്ത ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ഫിബ്രവരിയില്‍ ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നതിന് മുന്നോടിയായാണ് ചൊവാഴ്ച സൂചനാ പണിമുടക്ക് നടത്തുന്നത്.

ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ്, അധ്യാപക സര്‍വീസ് സംഘടനാ സമരസമിതി, സര്‍വീസ് സംഘടനാ ഐക്യവേദി എന്നിവയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ പ്രതിഷേധ മാര്‍ച്ചുകളും പിക്കറ്റിംഗും നടത്തി. ജോലിക്കെത്തുന്ന ജീവനക്കാരെ പണിമുടക്കില്‍ പങ്കെടുക്കുന്നവര്‍ തടയാന്‍ ശ്രമിച്ചത് പലയിടത്തും സംഘര്‍ഷത്തിന് കാരണമായി.

ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് രാഷ്ട്രീയപ്രേരിതമാണെന്ന് സര്‍കാകര്‍ ആരോപിച്ചു. ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ജോലിക്കെത്താത്തവര്‍ക്ക് ഡയസ്നോണ്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+