ശബരിമല മെസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് റിപ്പോര്‍ട്ട്
കൊച്ചി: ശബരിമലയിലെ മെസ് നടത്തിപ്പില്‍ അഴിമതിയുണ്ടെന്ന് കാണിച്ച് ഹൈക്കോടതി നിയോഗിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
സ്ഥിര, താല്‍ക്കാലിക ജീവനക്കാര്‍ക്കായി 2500 പേര്‍ക്കുളള ഭക്ഷണം മാത്രമേ തയ്യാറാക്കേണ്ടതുള്ളൂവെന്നും എന്നാല്‍ 6000 പേര്‍ക്കുളള ഭക്ഷണം തയ്യാറാക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അപ്പം, അരവണ എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കുന്ന ശര്‍ക്കരയുടെ ഗുണനിലവാരം താഴ്ന്നതാണ്. ഇക്കാര്യങ്ങള്‍ ദേവസ്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം കാണാന്‍ ദേവസ്വംബോര്‍ഡ് തയ്യാറായിട്ടില്ല.
ശബരിമലയിലെ വിഐപി ദര്‍ശനം നിറുത്തലാക്കിയിട്ടും ദേവസ്വം ഇതനുവദിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമലയിലെ മെസ് നടത്തിപ്പിനെക്കുറിച്ച് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ചത്.












Click it and Unblock the Notifications