കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് മെയ് അവസാനം
ദില്ലി: കേരളമുള്‍പ്പെടെയുളള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 21നും ജൂണ്‍ 14നുമിടയില്‍ നടക്കും. മെയ് 21നും 27നും ഇടക്കായിരിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുകയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ജൂണ്‍ ഒന്നിന് കേരളത്തില്‍ മഴക്കാലം ആരംഭിക്കുന്നതിനാലാണ് മെയ് മാസത്തില്‍ തന്നെ കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നത്. ജൂണ്‍ 14ന് മുന്‍പ് കേരളത്തിലെ പുതിയ മന്ത്രിസഭ അധികാരത്തില്‍ വരും.
കേരളത്തില്‍ ഗൗരവമായ ക്രമസമാധാനപ്രശ്നങ്ങള്‍ക്ക് സാധ്യതയില്ലാത്തതിനാല്‍ ഒറ്റ ദിവസം തന്നെ 140 മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്താനാകുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.












Click it and Unblock the Notifications