വിഴിഞ്ഞം പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി ഫിബ്രവരി മൂന്നിന് നിര്‍വഹിക്കും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ശി ഫിബ്രവരി മൂന്നിന് ലാസ്ഥാപനം പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിര്‍വഹിക്കും. തുറമുഖ വകുപ്പുമന്ത്രി എം.വി രാഘവന്‍ അറിയിച്ചതാണ് ഇക്കാര്യം.
മൂന്ന് ഘട്ടങ്ങളിലായി 4360 കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് വിഴിഞ്ഞത്ത് നടക്കുക. ആദ്യഘട്ടം നാല് വര്‍ഷം കൊണ്ട് പൂര്‍ത്തിയാകും. ബിഒടി അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. 10വര്‍ഷം കഴിയുമ്പോള്‍ തുറമുഖം പൂര്‍ണമായും സര്‍ക്കാരിന്റേതാകും.
ചൈനീസ് സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള രണ്ട് കമ്പനികളും മുംബൈയിലുള്ള ഒരു കമ്പനിയും സംയുക്തമായാണ് തുറമുഖ പണി നടത്തുക. പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്. ലറ്റര്‍ഓഫ് ഇന്‍ഡന്റ് അവര്‍ക്ക് ഉടന്‍ നല്‍കും. അതിനു ശേഷം അഞ്ചു കോടി രൂപ കമ്പനികള്‍ കെട്ടിവയ്ക്കണം. ഉടന്‍തന്നെ പണിയും തുടങ്ങും.
വ്യാപാര വ്യവസായ മേഖലയ്ക്കൊപ്പം വിനോദസഞ്ചാര രംഗത്തിനും വിഴിഞ്ഞം തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. ആഡംബര കപ്പലുകള്‍ ഉള്‍പ്പടെ അന്താരാഷ്ട്ര നിലവാരമുള്ള എല്ലാ കപ്പലുകളും വിഴിഞ്ഞം തുറമുഖത്ത് അടുപ്പിക്കാനാകും. വിനോദസഞ്ചാരികളുടെ സംസ്ഥാനത്തേയ്ക്കുള്ള വരവ് ഇതോടെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications