Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇറാന്‍ ബോംബ് സ്ഫോടനത്തില്‍ ആറുപേര്‍ മരിച്ചു

ടെഹ്റാന്‍: ഇറാനിലെ അഹ്വാസില്‍ ജനവരി 24 ചൊവ്വാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തില്‍ ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.

എണ്ണസമ്പന്ന പ്രദേശമായ കുസേസ്ഥാന്‍ പ്രവിശ്യയിലുള്‍പ്പെട്ടതാണ് അഹ്വാസ. സ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ജൂണിലും ഒക്ടോബറിലും ഇവിടെ സ്ഫോടനങ്ങളുണ്ടായിരുന്നു. വിദേശരാജ്യങ്ങളുമായി കൂട്ടുകെട്ടുള്ള ഇറാനിയന്‍ അറബ് തീവ്രവാദികളാണ് ഈ സ്ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് ഇറാന്‍ സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+