മോണ്ടെനെഗ്രാവില്‍ തീവണ്ടി നദിയിലേക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു
ബയോസ്: സെര്‍ബിയയിലെ മോണ്ടെനെഗ്രോവില്‍ ഒരു പാസഞ്ചര്‍ തീവണ്ടി നദിയിലേക്ക് മറിഞ്ഞ് 39 പേര്‍ മരിച്ചു. 135ലേറെ പേര്‍ക്ക് പരിക്കേറ്റു.
ജനവരി 23 തിങ്കളാഴ്ച പ്രാദേശിക സമയം വൈകീട്ട് നാലുമണിക്കാണ് അപകടമുണ്ടായത്. മൊറാക്ക നദിക്കു മുകളിലുള്ള ടണലിലൂടെ പോകുകയായിരുന്ന തീവണ്ടിയുടെ ബ്രേക്കുകള്‍ തകരാറിലായതാണ് അപകടകാരണമെന്ന് കരുതുന്നു.
അപകടം നടക്കുന്ന സമയത്ത് 200ളം യാത്രക്കാര്‍ തീവണ്ടിയിലുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ പരിക്കേറ്റവരില്‍ 75 കുട്ടികളും ഉള്‍പ്പെടുന്നു.












Click it and Unblock the Notifications