കോംഗോ കലാപത്തില്‍ എട്ട് യുഎന്‍ സമാധാനപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു
യുഎന്‍: യുഎന്‍ സമാധാനസംഘടനയിലെ എട്ട് സൈനികര്‍ കോംഗോയിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ടു. ഗ്വാട്ടിമാലയില്‍ നിന്നുള്ള സമാധാനപ്രവര്‍ത്തകരാണ് കോംഗോയിലെ ഗരാംബയില്‍ ഉഗാണ്ടന്‍ വിമതരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. അഞ്ചുപേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ജനവരി 23 തിങ്കളാഴ്ച രാവിലെ ഉഗാണ്ടന്‍ വിമതരുമായുണ്ടായ ഏററുമുട്ടലിലാണ് ഇവര്‍ മരിച്ചത്. കഴിഞ്ഞ 10 ദിവസങ്ങളായി സമാധാനപ്രവര്‍ത്തകര്‍ ഈ പ്രദേശത്ത് ഉഗാണ്ടന്‍ വിമതരെക്കുറിച്ച് വിവരം ശേഖരിക്കാന്‍ ശ്രമിച്ചുവരികയായിരുന്നു.












Click it and Unblock the Notifications