ഫോണ്‍ ചോര്‍ത്തല്‍: ശബ്ദപരിശോധന പൂര്‍ത്തിയായില്ല
ഹൈദരാബാദ്: ഫോണ്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അമര്‍ സിംഗിന്റെ ശബ്ദമടങ്ങിയ ടേപ്പിന്റെ പരിശോധന മുഴുവനായിട്ടില്ലെന്ന് ഫോറന്‍സിക് വൃത്തങ്ങള്‍ അറിയിച്ചു.
പരിശോധന പൂര്‍ത്തിയാകാത്തത് കൊണ്ട് ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒന്നും പറയാറായിട്ടില്ല. പരിശോധനക്കാവശ്യമായ മുഴുവന്‍ സാധനങ്ങളും ദില്ലിയില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടില്ല.
ഇംഗ്ലീഷിലും ഹിന്ദിയിലും റെക്കോഡ് ചെയ്തിട്ടുള്ള ചില സിഡികള്‍ ദില്ലി പൊലീസ് അയച്ചിട്ടുണ്ട്. ഇവ കൂടി പരിശോധിച്ച ശേഷമേ വ്യക്തമായി എന്തെങ്കിലും പറയാനാവൂയെന്നും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു.












Click it and Unblock the Notifications