Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂട്ടാസിംഗ് പ്രശ്നം: കേന്ദ്രം പ്രസ്താവനയിറക്കും

ദില്ലി: ബീഹാര്‍ പ്രശ്നത്തില്‍ ബൂട്ടാസിംഗിനെതിരെയുണ്ടായ സുപ്രീംകോടതി പരാമര്‍ശത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയിറക്കും.

ഇതിനിടെ താന്‍ രാജി വയ്ക്കില്ലെന്ന ബൂട്ടാസിംഗിന്റെ പ്രസ്താവന പ്രധാനമന്ത്രിയടക്കമുളളവരില്‍ അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ചരിത്രത്തിലാദ്യമായാണ് സുപ്രീംകോടതി ഒരു ഗവര്‍ണര്‍ക്കെതിരെ ഇത്രയും രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുന്നത്. ഇതിന്റെ വെളിച്ചത്തില്‍ ബൂട്ടാസിംഗ് രാജി വയ്ക്കണമെന്ന് പ്രതിപക്ഷവും യുപിഎ ഘടകകക്ഷിയായ സിപിഎമ്മും ആവശ്യമുന്നയിച്ചു കഴിഞ്ഞു. കോണ്‍ഗ്രസിനുള്ളിലും ബൂട്ടാസിംഗ് രാജി വയ്ക്കണമെന്ന് തന്നെയാണ് അഭിപ്രായം.

ഇതിനിടെ കേന്ദ്രസര്‍ക്കാരിനെതിരെ കോടതി വിമര്‍ശനമുന്നയിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നു. ഗവര്‍ണറുടെ കത്തിനെ പറ്റി അന്വേഷിച്ച ശേഷം മാത്രമെ ബീഹാര്‍ നിയമസഭയെ സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാടുമായിരുന്നുള്ളൂവെന്നാണ് കോടതി പറഞ്ഞതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ടില്ലെന്നുമാണ് പാര്‍ട്ടിയുടെ ന്യായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+