ദേവഗൗഡ ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച നടത്തി
ബാംഗ്ലൂര്‍: ജെഡിഎസ് നേതാവ് എച്ച.ഡി ദേവഗൗഡ പാര്‍ട്ടി നേതാക്കളുമായി ജനവരി 25 ബുധനാഴ്ച ചര്‍ച്ച നടത്തി. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി ചൊവ്വാഴ്ച ചര്‍ച്ച നടത്തിയ ശേഷം ബുധനാഴ്ച രാവിലെയാണ് ഗൗഡ ബാംഗ്ലൂരിലെത്തിയത്. തനിക്ക് ഇപ്പോഴൊന്നും പറയാനില്ലെന്നും പറയാനുളളപ്പോള്‍ അതറിയിക്കാമെന്നും ഗൗഡ വാര്‍ത്താലേഖകരോട് പറഞ്ഞു.
ഗൗഡയുടെ മകന്‍ കുമാരസ്വാമി ബിജെപിയുമായി ചേര്‍ന്ന് ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗൗഡ സോണിയയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയപ്രതിസന്ധി നേരിടുന്ന കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് 27ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനിരിക്കുകയാണ്.












Click it and Unblock the Notifications