Get Updates
Get notified of breaking news, exclusive insights, and must-see stories!

കശ്മീരില്‍ രണ്ട് ഭീകരരും ഒരു പാക് വംശജനും കൊല്ലപ്പെട്ടു

ജമ്മു: ജമ്മുവില്‍ രണ്ട് വ്യത്യസ്തസംഭവങ്ങളിലായി രണ്ട് ഭീകരരും ഒരു പാക് വംശജനായി ഒരു നുഴഞ്ഞുകയറ്റക്കാരനും കൊല്ലപ്പെട്ടു.

ഉദംപൂരിലും സാമ്പയിലുമായി ജനവരി 24 ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. ഉദംപൂരില്‍ വിവരം ലഭിച്ചതനുസരിച്ച് സുരക്ഷാസൈനികര്‍ നടത്തിയ തിരച്ചിലിനെ തുടര്‍ന്നാണ് ഭീകരരെ വെടിവച്ചുകൊന്നത്. ഇവര്‍ ഏതു സംഘടനയില്‍ പെടുന്നവരാണെന്ന് വ്യക്തമല്ല. ഇവരില്‍ നിന്നും എകെ റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

സാമ്പയിലെ ചാംലിയയില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകടക്കാന്‍ ശ്രമിക്കവെയാണ് പാക് വംശജന്‍ കൊല്ലപ്പെട്ടത്. ഇയാളില്‍ നിന്നും പാക് കറന്‍സികളും ഒരു ഖുറാനും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+