മോണിക്കയുടെ ജുഡീഷ്യല്‍ റിമാന്റ് നീട്ടി
ഹൈദരാബാദ്: അധോലോക നേതാവ് അബു സലീമിന്റെ കാമുകി മോണിക്കാ ബേദിയുടെ ജുഡീഷ്യല്‍ റിമാന്റ് പ്രത്യേക സിബിഐ കോടതി ജനവരി 30 വരെ നീട്ടി. പ്രത്യേക കോടതി ജഡ്ജി സി.വി സുബ്രഹ്മണ്യമാണ് റിമാന്റ് നീട്ടി ഉത്തരവു പുറപ്പെടുവിച്ചത്.
മോണിക്കക്കെതിരെ നിയമനടപടികള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സിബിഐ സമര്‍പ്പിച്ച മറ്റൊരു ഹര്‍ജിയും കോടതി അനുവദിച്ചു.
മോണിക്ക സമര്‍പ്പിച്ച രണ്ടു ജാമ്യഹര്‍ജികളും നേരത്തെ കോടതി തളളിയിരുന്നു.












Click it and Unblock the Notifications