കാഞ്ചി: തമിഴ്നാട് പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിനെതിരെയുള്ള ഹര്‍ജി തള്ളി
പോണ്ടിച്ചേരി: ശങ്കരരാമന്‍ വധക്കേസ് വിചാരണക്ക് തമിഴ്നാട് പ്രത്യേക പ്രോസിക്യൂട്ടര്‍ ഹാജരാകുന്നതിനെ ചോദ്യം ചെയ്ത് കാഞ്ചി മഠാധിപതിമാരായ ജയേന്ദ്ര സരസ്വതിയും വിജയേന്ദ്രസരസ്വതിയും സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി തള്ളി.
കോടതി നിയമങ്ങളനുസരിച്ച് പ്രത്യേക പ്രോസിക്യൂട്ടറെ ഈ കേസ് നടത്തിപ്പിനായി നിയമിക്കാന്‍ തമിഴ്നാടിന് അവകാശമുണ്ടെന്നും അവിടുത്തെ ചെങ്കല്‍പേട്ടിലെ കോടതിയില്‍ നടന്നിരുന്ന കേസ് പോണ്ടിച്ചേരിയിലേക്ക് മാററുകയാണ് ചെയ്തതെന്നതിനാല്‍ ഈ നടപടിക്ക് സാധുതയുണ്ടെന്നും സെഷന്‍സ് കോടതി ജഡ്ജി എം.ചിന്നപാണ്ടി ഉത്തരവിട്ടു.
അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരെ താന്‍ കേസ് നടത്തിപ്പിനല്ലാ, സഹായത്തിനായാണ് കൊണ്ടുവന്നിരിക്കുന്നതെന്ന തമിഴ്നാട് പ്രോസിക്യൂട്ടറുടെ വാദവും കോടതി അംഗീകരിച്ചു.












Click it and Unblock the Notifications