പുതിയ ബിജെപി ഭാരവാഹികളെ ബുധനാഴ്ച പ്രഖ്യാപിച്ചേക്കും
ദില്ലി: ബിജെപി പ്രസിഡന്റ് രാജ്നാഥ് സിംഗ് ജനവരി 25 ബുധനാഴ്ച വൈകീട്ട് പുതിയ പാര്‍ട്ടി ഭാരവാഹികളെയും ദേശീയ നിര്‍വാഹകസമിതി അംഗങ്ങളേയും പ്രഖ്യാപിച്ചേക്കും.
എന്നാല്‍ ഇപ്പോഴുള്ള അംഗങ്ങളുടെ പട്ടികയില്‍ വലിയ മാറ്റമൊന്നും വരുത്താന്‍ രാജ്നാഥ് തയ്യാറാകില്ലെന്നാണ് സൂചന. ഇപ്പോഴുള്ള അംഗങ്ങളായ എം.വെങ്കയ്യനായിഡുവും കല്യാണ്‍ സിംഗും പുതിയ സമിതിയില്‍ ഉണ്ടാകില്ലെന്ന് സൂചനയുണ്ട്.
വിവാദങ്ങളെ തുടര്‍ന്ന് എല്‍.കെ അദ്വാനി രാജിവച്ചതിനെ തുടര്‍ന്ന് ജനവരി രണ്ടിനാണ് രാജ്നാഥ് സിംഗ് ബിജെപി പ്രസിഡന്റായി ചുമതലയേററത്.












Click it and Unblock the Notifications