റിപ്പബ്ലിക് ദിനം: ബാംഗ്ലൂരില്‍ സുരക്ഷാസംവിധാനങ്ങള്‍ കര്‍ശനമാക്കി
ബാംഗ്ലൂര്‍: റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാംഗ്ലൂരിലെങ്ങും സുരക്ഷാസംവിധാനങ്ങല്‍ കര്‍ശനമാക്കി.
സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി 2000ലേറെ പൊലീസുകാരെ നഗരത്തിലെങ്ങും വിന്യസിച്ചിട്ടുണ്ട്. 1500 പൊലീസുകാരേയും ആറ് ഡിസിപിമാരേയും 17 എസിപിമാരേയും 40 ഇന്‍സ്പെക്ടര്‍മാരേയും റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന മൈതാനത്തിന് ചുറ്റുമായി വിന്യസിച്ചിട്ടുണ്ട്.
ഇതിന് പുറമെ കര്‍ണാടക റിസര്‍വ് പൊലീസ്, ദ്രൂതകര്‍മസേന, കമാന്‍ഡോകള്‍ എന്നിവരും അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായി രംഗത്തുണ്ടാകും.
ബാംഗ്ലൂരില്‍ കഴിഞ്ഞ മാസം നടന്ന ഐഐഎസ്സി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാ പ്രധാനകേന്ദ്രങ്ങളും പൊലീസിന്റെ കര്‍ശനനിരീക്ഷണത്തിലായിരിക്കും.












Click it and Unblock the Notifications