പശ്ചിമബംഗാളിതീവണ്ടി ടാറ്റാസുമോയിലിടിച്ച് ആറുപേര്‍ മരിച്ചു
ബഹാരംപൂര്‍: പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദില്‍ തീവണ്ടി ഒരു ടാറ്റാസുമോയിലിടിച്ച് ആറുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.
സുമോ യാത്രക്കാരാണ് മരിച്ചത്. മൂര്‍ഷിദാബാദിലെ കര്‍ണസബാര്‍ണ സ്റേഷനിലെ ആളില്ലാത്ത ലെവല്‍ ക്രോസിലാണ് ജനവരി 24 ചൊവ്വാഴ്ച രാത്രി അപകടം നടന്നത്. ഗേറ്റിന് കുറുകെ കടക്കുകയായിരുന്ന വാഹനത്തില്‍ കത്യാര്‍-അജിംഗഞ്ച് എക്സ്പ്രസ് തീവണ്ടി വന്നിടിക്കുകയായിരുന്നു. ആറുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു.
തീവണ്ടി എഞ്ചിനും അപകടത്തില്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് തീവണ്ടി പാളത്തില്‍ നിന്നും മാറ്റിയിട്ടുണ്ട്.
സംഭവമറിഞ്ഞ് ഡിവിഷണല്‍ റെയില്‍വേ മാനേജറും ചീഫ് സേഫ്റ്റി ഓഫീസറും അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചു.












Click it and Unblock the Notifications