നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ ബുധനാഴ്ച ചര്‍ച്ച ചെയ്യും
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെപ്പററി മന്ത്രിസഭായോഗം ജനവരി 25 ബുധനാഴ്ച ചര്‍ച്ച ചെയ്യും.
റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ യുഡിഎഫ് വിവിധ സമുദായസംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇനി ആര്‍ക്കും തൊഴിലവസരങ്ങള്‍ നഷ്ടപ്പെടില്ലെന്ന ഉറപ്പാണ് ചര്‍ച്ചകളുടെ ഫലമായി ഉരുത്തിരിഞ്ഞിരിക്കുന്നതെന്ന് അറിയുന്നു. പിന്നോക്കമേഖലയിലുള്ളവര്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ ആനുകൂല്യവും സംവരണവും നല്‍കാന്‍ ധാരണയായിട്ടുണ്ട്.
പുതിയ ചീഫ് സെക്രട്ടറിയുടെ നിയമനവും മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി എം.വിജയനുണ്ണി വിരമിക്കുന്ന ഒഴിവിലേക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ മുഹമ്മദ് റിയാസുദ്ദീന്‍, ജോണ്‍ മത്തായി എന്നിവരെ പരിഗണിക്കുന്നുണ്ട്.












Click it and Unblock the Notifications