സമരത്തില്‍ പങ്കെടുത്തവരെ പിരിച്ചുവിടും
തിരുവനന്തപുരം: ഇടതുപക്ഷ സംഘടനകള്‍ ജനവരി 24 ചൊവ്വാഴ്ച നടത്തിയ സൂചനാപണിമുടക്കില്‍ പങ്കെടുത്ത താത്ക്കാലിക ജീവനക്കാരെയും ദിവസവേതന ജീവനക്കാരെയും സര്‍ക്കാര്‍ പിരിച്ചുവിടും. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്. ജോലിക്കെത്തിയവരെ തടഞ്ഞവര്‍ക്കെതിരെയും നടപടിയുണ്ടാകും.
സ്വാതന്ത്യ്രസമര സേനാനികള്‍ക്കുള്ള സംസ്ഥാന പെന്‍ഷന്റെ ഡിഎ 20 ശതമാനത്തില്‍ നിന്ന് 30 ശതമാനമാക്കി കൂട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
വെള്ളമണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ പേര് സി.വി.കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നാക്കി മാറ്റും. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഗാന്ദി സ്മാരക നിധിയുടെ പ്രവര്‍ത്തനത്തിന് 5 ലക്ഷം രൂപ അനുവദിക്കാനും തീരുമാനമായി.












Click it and Unblock the Notifications