ലോകായുക്ത പരാമര്‍ശം നീക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി തള്ളി
കൊച്ചി: മുന്‍ആരോഗ്യവകുപ്പ് മന്ത്രി കെ.കെ രാമചന്ദ്രനും പേഴ്സണല്‍ സെക്രട്ടറിയായിരുന്ന തനിക്കുമെതിരെയുളള ലോകായുക്ത പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പി. രാധാകൃഷ്ണന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
എന്നാല്‍ ഇപ്പോഴും ലോകായുക്തയുടെ പരിഗണനയിലുള്ള ഈ പ്രശ്നത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി ജസ്റിസ് കെ.ബാലകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച പരാതി ലോകയുക്തയ്ക്ക് നല്‍കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
രാമചന്ദ്രനും ആരോഗ്യവകുപ്പിനുമെതിരെ ലോകായുക്ത അഴിമതിയാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാധാകൃഷ്ണന്‍ ഹര്‍ജി നല്‍കിയത്. ആരോപണത്തെ തുടര്‍ന്ന് രാമചന്ദ്രന്‍ മന്ത്രിസ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications