നരേന്ദ്രന്‍ റിപ്പോര്‍ട്ടിലുള്ള സര്‍ക്കാര്‍ നടപടികളില്‍ ലീഗിന് തൃപ്തി
തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികളില്‍ മുസ്ലീം ലീഗിന് സംതൃപ്തിയുണ്ടെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സംവരണ സമുദായങ്ങളുടെ ജോലി നഷ്ടപ്പെടാതിരിക്കാനുളള നടപടികളെല്ലാം സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയിലുണ്ട്. നരേന്ദ്രന്‍ കമ്മീഷനിലെ ചൂണ്ടിക്കാട്ടലുകള്‍ പരിഹരിക്കാന്‍ പോന്നതാണ് നടപടികള്‍. ജോലിയിലെ കുറവുകള്‍ പരിഹരിക്കാനായിട്ടില്ല. എന്നാല്‍ ഭാവിയില്‍ ഈ പ്രശ്നമുണ്ടാകില്ല. എല്ലാ സമുദായ സംഘടനകളുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് എടുക്കാവുന്നതില്‍ നല്ല തീരുമാനമാണ് ഇപ്പോഴുണ്ടായത്. ജോലിയില്‍ ഇപ്പോഴുള്ള കുറവുകള്‍ പരിഹരിക്കാന്‍ ചര്‍ച്ച തുടരും. ഈ പ്രശ്നം ഇനിയും ഉയര്‍ത്തും.
ലീഗിന്റെ രാഷ്ട്രീയ എതിരാളികള്‍ക്ക് ഇനി മിണ്ടാനാകില്ല. നേരിട്ടുള്ള നിയമനം, സര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം വിമര്‍ശകരുടെ നാവടക്കും. സര്‍ക്കാര്‍ തീരുമാനം കൊണ്ട് ഭാവിയില്‍ പിന്നോക്കസംവരണം ഉറപ്പാകും.
മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സംവരണം അനുവദിക്കണമെന്ന ആവശ്യപ്പെടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.












Click it and Unblock the Notifications