മൂന്നാറില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു
മൂന്നാര്‍: മൂന്നാറിനടുത്ത് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വക ബസ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു.
15 വയസ്സുള്ള ഒരു പെണ്‍കുട്ടിയും സെലീന എന്ന അദ്ധ്യാപികയുമാണ് മരിച്ചത്. ജനവരി 25 ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. മൂന്നാറില്‍ നിന്ന് മറയൂര്‍, ഉദുമല്‍പേട്ട് വഴി കോയമ്പത്തൂരിലേക്ക് പോയ ബസ് തലയാറിലെ ഒരു തിരിവില്‍ വച്ച് ഒരു കാറിന് സൈഡ് നല്‍കവെ 250 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ മൂന്നാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications