Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സമവായമായില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ സമവായമുണ്ടാക്കാനായില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജനവരി 25 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമവായത്തിലൂടെ നടപ്പാക്കണമെന്നു തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.സമവായത്തിലൂടെ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കം സര്‍ക്കാര്‍ തുടരും. സാമൂഹ്യനീതി സമവായത്തിലൂടെ ഉറപ്പുവരുത്തണം.

അര്‍ഹതയുളള പിന്നോക്കവിഭാഗക്കാര്‍ക്ക് ജോലി സംവരണം ഉറപ്പാക്കാനായി നിയമഭേദഗതി വരുത്തും. സംവരണം ഉറപ്പാക്കാനായി മുഖ്യമന്ത്രി ചെയര്‍മാനായി കമ്മറ്റി രൂപീകരിക്കും.

കഴിഞ്ഞ 10 വര്‍ഷമായി അര്‍ഹതപ്പെട്ടവര്‍ക്ക് സംവരണം ലഭിച്ചിട്ടില്ല. ഇത് നികത്താന്‍ സപ്ലിമെന്ററി ലിസ്റില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തും. അടിസ്ഥാന യോഗ്യതയുളളവര്‍ക്ക് ഇനി സംവരണം നഷ്ടപ്പെടില്ല. അടിസ്ഥാന യോഗ്യതയില്ലാത്തവര്‍ക്ക് സംവരണം ഉറപ്പാക്കാനായി കെഎസ്എസ്ആര്‍ നിയമത്തിലെ 15-ാം വകുപ്പ് ഭേദഗതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+