മുഹമ്മദ് റിയാസുദ്ദീന്‍ പുതിയ ചീഫ്സെക്രട്ടറിയാകും
തിരുവനന്തപുരം: മുഹമ്മദ് റിയാസുദ്ദീന്‍ സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയാകും. ജനവരി 25 ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
പി.ജെ തോമസിനെ അഡീഷണന്‍ സെക്രട്ടറിയായി നിയമിക്കും. നളിനി നെറ്റോ, വി.എസ് ആനന്ദ് എന്നിവര്‍ പ്രിന്‍സിപ്പള്‍ സെക്രട്ടരിമാരാകും.
ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എം.വിജയനുണ്ണി വിരമിക്കുന്ന ഒഴിവിലാണ് പുതിയ ചീഫ് സെക്രട്ടറിയെ നിയമിക്കുന്നത്.












Click it and Unblock the Notifications