അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ഗ്രനേഡ് ആക്രമണം
കാണ്ഡഹാര്‍: തെക്കന്‍ അഫ്ഗാനില്‍ ഇന്ത്യന്‍ എംബസിക്കു നേരെ തീവ്രവാദികള്‍ ജനവരി 25 വ്യാഴാഴ്ച ഗ്രനേഡ് ആക്രമണം നടത്തി.
വാഹനത്തില്‍ പോകുകയായിരുന്ന തീവ്രവാദികള്‍ കോണ്‍സുലേറ്റ് ലക്ഷ്യമാക്കി ഗ്രനേഡ് എറിഞ്ഞെങ്കിലും അത് ലക്ഷ്യം തെറ്റി കോണ്‍സുലേറ്റിന് മുന്‍പില്‍ വീണ് പൊട്ടുകയായിരുന്നു. സംഭവത്തിന് പിന്നിലുളളവരെ പിടികൂടാന്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
കാബൂളിലെ വിമണ്‍സ് അഫയേഴ്സ് മന്ത്രാലയത്തിന് പുറത്ത് ഗ്രനേഡ് പൊട്ടി മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെയും ആക്രമണം നടന്നത്.












Click it and Unblock the Notifications