Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂട്ടാസിംഗ് റിപ്പബ്ലിക് ദിന സല്യൂട്ട് സ്വീകരിച്ചു

പട്ന: ബീഹാര്‍ നിയമസഭ പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്തതിന്റെ പേരില്‍ സുപ്രീംകോടതി വിമര്‍ശനത്തിന് വിധേയനായ ബീഹാര്‍ ഗവര്‍ണര്‍ ബൂട്ടാസിംഗ് ജനവരി 26 വ്യാഴാഴ്ച ദേശീയപതാക ഉയര്‍ത്തുകയും റിപ്പബ്ലിക് ദിന സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു.

കൃത്യസമയത്ത് പരേഡ് നടക്കുന്ന മൈതാനത്തെത്തിയ ബൂട്ടാസിംഗ് റിപ്പബ്ലിക് ദിന അവാര്‍ഡുകള്‍ വിതരണം ചെയ്യുകയും ജനങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

തന്റെ പ്രസംഗത്തില്‍ ബീഹാറിലെ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്ന പദ്ധതികള്‍ വിശദീകരിച്ച സിംഗ് നക്സല്‍ പ്രവര്‍ത്തനങ്ങളിലുള്ള തന്റെ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. പുരോഗതിക്കായി പുതിയ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ ബൂട്ടാസിംഗ് പ്രശംസിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+