ബൂട്ടാസിംഗ് പ്രശ്നത്തില്‍ തീരുമാനം വെള്ളിയാഴ്ച
ദില്ലി: സുപ്രീംകോടതി പരാമര്‍ശത്തിന്റെ വെളിച്ചത്തില്‍ ബീഹാര്‍ ഗവര്‍ണര്‍ ബൂട്ടാസിംഗിനെ സംബന്ധിച്ച് ജനവരി 27 വെള്ളിയാഴ്ച തീരുമാനമുണ്ടാകുമെന്ന് കേന്ദ്രആഭ്യന്തരവകുപ്പുമന്ത്രി ശിവരാജ് പാട്ടീല്‍ പറഞ്ഞു. ദില്ലിയില്‍ കോണ്‍ഗ്രസ് കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്രകമ്മറ്റി യോഗത്തില്‍ പങ്കെടുത്തു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബൂട്ടാസിംഗ് സ്ഥാനമൊഴിയണോയെന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കമ്മറ്റി യോഗത്തില്‍ നടന്നതായാണ് സൂചന.












Click it and Unblock the Notifications