അബു സലീമിന് ഹാജരാകാനാവശ്യപ്പെട്ട് ദില്ലി കോടതി നോട്ടീസ്
ദില്ലി: അധോലോക നേതാവ് അബു സലീമിന് ദില്ലിയിലെ മെട്രോപോളിറ്റന്‍ കോടതി ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസയച്ചു. ദില്ലിയില്‍ സലീമിനെതിരെ നിലവിലുള്ള നാലു കേസുകളുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.
ഫെബ്രുവരി ആറിന് കോടതി മുന്‍പാകെ ഹാജരാകാനാവശ്യപ്പെട്ട് കോടതി മജിസ്ട്രേറ്റ് സീമാ മെയ്നിയാണ് നോട്ടീസയച്ചത്. ഇപ്പോള്‍ മുംബൈ പൊലീസന്റെ കസ്റഡിയിലുളള സലീമിനെ വിട്ടുകിട്ടമണെന്ന് ആവശ്യപ്പെട്ട് ദില്ലി പ്രത്യേക സെല്‍ പൊലീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്.
മറ്റൊരു അധോലോക നേതാവായ ബബ്ലൂ ശ്രീവാസ്തവയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള നാല് കേസുകളാണ് ദില്ലിയില്‍ സലീമിനെതിരെ നിലവിലുളളത്.












Click it and Unblock the Notifications