ദേവഗൗഡ വ്യാഴാഴ്ച നിലപാട് പ്രഖ്യാപിച്ചേക്കും
ബാംഗ്ലൂര്‍: ധരംസിംഗ് സര്‍ക്കാര്‍ പ്രശ്നത്തില്‍ ജെഡിഎസ് നിലപാട് പാര്‍ട്ടി നേതാവ് എച്ച്.ഡി ദേവഗൗഡ ജനവരി 26 വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും.
കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള വിമത എംഎല്‍എമാര്‍ വ്യാഴാഴ്ച ദേവഗൗഡയുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നുണ്ടെങ്കിലും ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്തിരിയില്ലെന്ന് വ്യക്തമാക്കിയതോടെ പ്രശ്നപരിഹാരമുണ്ടാകാനുളള വഴികള്‍ അടഞ്ഞിരിക്കുകയാണ്.
ഗൗഡ വ്യാഴാഴ്ച രാവിലെ തീര്‍ത്ഥാടനകേന്ദ്രമായ ശൃംഗേരിയിലേക്ക് പോയിരിക്കുകയാണ്. ഉച്ചതിരിഞ്ഞ് മാത്രമെ അദ്ദേഹം ബാംഗ്ലൂരില്‍ തിരിച്ചെത്തുകയുള്ളൂ. ഉച്ചക്ക് ശേഷം അദ്ദേഹം പാര്‍ട്ടി ജില്ലായൂണിറ്റ് നേതാക്കളുമായി അടുത്ത നടപടികളെക്കുറിച്ച് ചര്‍ച്ച നടത്തും.
വെള്ളിയാഴ്ചയാണ് ധരംസിംഗ് വിശ്വാസവോട്ട് തേടുന്നത്.












Click it and Unblock the Notifications