പരിഹാരം നിയമസഭയില്‍ വെളിപ്പെടുത്തും: ധരംസിംഗ്
ബാംഗ്ലൂര്‍: കര്‍ണാടക രാഷ്ട്രീയപ്രതിസന്ധിക്കുള്ള തന്റെ പരിഹാരമാര്‍ഗം ജനവരി 27 വെള്ളിയാഴ്ച നിയമസഭയില്‍ വെളിപ്പെടുത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ധരംസിംഗ് പറഞ്ഞു. തന്റെ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സംഭവിക്കാനുളളതെല്ലാം നാളെ സംഭവിക്കും. തന്റെ പരിഹാരമാര്‍ഗം വെള്ളിയാഴ്ച രാവിലെ10 മണിക്ക് നിയമസഭയില്‍ വെളിപ്പെടുത്തും. ജെഡിഎസ് നേതാവ് ദേവഗൗഡ തന്നെ പിന്തുണയ്ക്കുമെന്ന് തനിക്ക് ഇപ്പോഴും ആത്മവിശ്വാസമുണ്ട്.
തന്റെ പദ്ധതികള്‍ ഇപ്പോള്‍ വിശദീകരിക്കാനാവില്ല. ബിജെപിയെ അധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ ദേവഗൗഡ തനിക്ക് പിന്തുണ നല്‍കുമെന്നാണ് ഇപ്പോഴും വിശ്വാസമെന്നും ദേവഗൗഡ പറഞ്ഞു.












Click it and Unblock the Notifications