ഉമ കരുത്തുറ്റ നേതാവ്: കല്യാണ്‍ സിംഗ്
ദില്ലി: ബിജെപി പുറത്താക്കിയ ഉമാ ഭാരതി കരുത്തുറ്റ നേതാവാണെന്ന് ബിജെപി വൈസ് പ്രസിഡന്റ് കല്യാണ്‍ സിംഗ്.
പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്കുള്ള 33 ശതമാനത്തില്‍ പിന്നോക്കക്കാര്‍ക്കും ദളിതര്‍ക്കും സംവരണം വേണമെന്ന ഉമയുടെ ആവശ്യം ന്യായമാണ്. ഉമ പെട്ടെന്ന് വികാരങ്ങള്‍ക്കടിമപ്പെടും. തന്റെ മടിത്തട്ടില്‍ കളിച്ചുവളര്‍ന്ന ഉമ തനിക്ക് കുഞ്ഞനിയത്തിയെ പോലെയാണ്. ഒരു സന്ന്യാസിനിയെന്ന നിലക്ക് ഉമയോട് ബഹുമാനമുള്ള തന്റെ എല്ലാ അനുഗ്രഹങ്ങളും എല്ലായ്പോഴും അവരുടെ കൂടെയുണ്ടാകും.
അയോധ്യയിലേക്ക് ഉമ നയിച്ച പദയാത്ര അവര്‍ കരുത്തുള്ളൊരു നേതാവാണെന്നാണ് തെളിയിക്കുന്നത്. ഇത്രയും ദൂരം നടന്നു യാത്ര ചെയ്യാന്‍ മറ്റാര്‍ക്കും സാധിക്കില്ല. യാത്രയിലുടനീളം ഉമക്ക് നിറഞ്ഞ ജനപിന്തുണയാണ് ലഭിച്ചത്.
ഉമയെ പുറത്താക്കിയ തീരുമാനം ബിജെപി കേന്ദ്രസമിതിയുടേതാണെന്നും ഇക്കാര്യത്തില്‍ താന്‍ അഭിപ്രായമൊന്നും പറയുന്നില്ലെന്നും കല്യാണ്‍ സിംഗ് പറഞ്ഞു.












Click it and Unblock the Notifications