കര്‍ണാടക സര്‍ക്കാരിന്റെ ഭാവി ചോദ്യചിഹ്നം: ആന്റണി
ബാംഗ്ലൂര്‍: കര്‍ണാടകയിലെ കൂട്ടുകക്ഷി മന്ത്രിസഭയുടെ ഭാവി വലിയൊരു ചോദ്യചിഹ്നമായിരിക്കുകയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി എ.കെ ആന്റണി പറഞ്ഞു.
രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ബാംഗ്ലൂരിലെത്തിയ ആന്റണി ധരംസിംഗുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
അവസാന നിമിഷം വരെ സര്‍ക്കാരിനെ രക്ഷിക്കാനും ബിജെപിയെ അധികാരത്തിലേറ്റുന്നത് തടയാനും ധരംസിംഗും കൂട്ടരും ശ്രമിക്കും. എന്നാല്‍ ധരംസിംഗ് വെള്ളിയാഴ്ച വിശ്വാസവോട്ട് തേടുമ്പോള്‍ എന്താണ് സംഭവിക്കുകയെന്ന് തനിക്കറിയില്ലെന്നും ആന്റണി പറഞ്ഞു.












Click it and Unblock the Notifications