ബീഹാറില്‍ നക്സലൈറ്റുകള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു
പട്ന: ബീഹാറിലെ പട്നയില്‍ നക്സലൈറ്റുകള്‍ റെയില്‍വേ ട്രാക്ക് ഡൈനാമിററ് വച്ച് തകര്‍ത്തു. ഗയയിലെ പാര്യ സ്റ്റേഷനാണ് ജനവരി 26 വ്യാഴാഴ്ച നക്സലൈറ്റുകള്‍ തകര്‍ത്തത്. ഇതേത്തുടര്‍ന്ന് ഗയ-മുഗള്‍സരായ് റൂട്ടില്‍ മണിക്കൂറുകളോളം റെയില്‍ ഗതാഗതം തടസപ്പെട്ടു.
പുലര്‍ച്ചെ ഒന്നരയോടെയാണ് 50ളം വരുന്ന നക്സലൈറ്റുകള്‍ റെയില്‍വേ ട്രാക്കിന്റെ മൂന്നടിയോളം വരുന്ന ഭാഗം ഡൈനാമിററ് വച്ചു തകര്‍ത്തത്. പിന്നീട് എഞ്ചനീയര്‍മാര്‍ എത്തി തകരാറ് പരിഹരിച്ച ശേഷമാണ് തീവണ്ടി ഗതാഗതം പുനരാരംഭിച്ചത്.
ബാങ്കയിലെ കേസര്‍ പൊലീസ് സ്റേഷന്‍ ആക്രമിച്ച നക്സലൈറ്റുകള്‍ ഒരു ഹവീല്‍ദാറെ ആക്രമിച്ച് റൈഫിളുകള്‍ എടുത്തുകൊണ്ടുപോയി.












Click it and Unblock the Notifications